Sunday, April 8, 2007

November 17,18 ,19 2006



രാത്രി ടൂറിനു പുറപ്പെട്ടു.....

തുടക്കത്തില്‍ പ്രശ്നം...ആരോക്കെ ഏത് ബസ്സില്‍ കയറും എന്നായിരുന്നു....

ആര്‍ത്തുല്ലസിച്ചു...!
.ഇനിയില്ലിതുപോലൊരു സുഖമറിയും കാലം!

മൈസൂരെത്തി! ,ബാംഗ്ളൂരെത്തി....ബസ്സിലെ ശിംഖാരി മേള കലക്കി!....

November 13 2006


ഇന്നു അമ്ര്‍ത്സര്‍ പോലീസ് ്‍ സ്കൂളുമായിട്ടായിരുന്നു കളി

കളി തോററ് പുറത്തായി....

ശരിക്കും നിരാശ തോന്നി.....

അവസാനം വെച്ചായിരുന്നു നമ്മള്‍ കളിക്കാന്‍ തുടങ്ങിയത് അപ്പോയേക്കും എല്ലാം കഴിഞ്ഞിരുന്നു!


November 12 2006


ഇന്ന് പീവീസുമായി കളിയുണ്ട് , കഴിഞ്ഞ വര്‍ഷത്തെ തോല്‍വി

തീര്‍ക്കാനുണ്ടായിരുന്നു.....വാശിയേറിയ കളി സമനിലയിലവസാനിച്ചു.......!

റംസിയും....പാര്‍ട്ടിയും വന്നിരുന്നു.....(അവര്‍ വന്നപ്പോയാണ് ഒന്നു ഉഷാറായത്)

"നല്ല കളി "എന്നെല്ലാവരും പറഞ്ഞു...


Score (1-1) അങ്ങനെ നമ്മള്‍ സെമിയിലെത്തി!

November 11 2006

ഇന്നു കളിയില്‍ ജയം അനിവാര്യമാണ്.ജയിച്ചു(3-2),ഗു‍‍ജ്റാത്തി ടീമായിരുന്നു വൈകുന്നേരം കുളത്തില്‍ ആര്‍ഭാടായി കുളിച്ചു

November 10 2006

രാവിലെയാണ് ഉദ്ഘാടനം...നമ്മുടെ കളിയും.....

എല്ലാ ടീമും എത്തിയിട്ടുണ്ട്. ആ ചുട്ട വെയിലത്തു നിന്നു ക്ഷീണിച്ചു.

കളിയില്‍ ജയം അനിവാര്യമായിരുന്നു എന്നിട്ടും സമനില പിടിക്കേണ്ടി വന്നു.!(പ്രശ്നം, നമ്മുടെ ഗോളി കേരളാ അണ്ടര്‍ 19 കളിക്കാന്‍ പോയത് പാരയായി!)

A.P.S Academy ക്കായിരുന്നു സപ്പോര്‍ട്ടു മുഴുവനും......തൂററായിലെ കളിയായിരുന്നു.....(2-2) എന്നെ പകുതിയായപ്പോയേക്കും പിന്‍വലിച്ചു!)

ആകെ ടെന്‍ഷന്‍.......കോച്ചി ന്‍റെ വായേന്നു വരുന്നതു...കേള്‍ക്കാനേ വയ്യ!

November 9 2006

രാവിലെ എണീററയുടന്‍ ജോഗു ചെയ്തു M.E.S Mampad College ഗ്രൗണ്ടില്‍ പോയി കളിച്ചു (ഒരു പാടു നല്ല കളിക്കാരു വളര്‍ന്ന ഗ്രൗണ്ടല്ലെ!ആസിഫ് സഹീര്‍ ,സത്യന്‍..........അങ്ങനെ പലരും)

രണ്ടു മുന്നാലു മുവ്സ് 10-20 പ്രാവിശ്യം ചെയ്തു..............

ഉച്ചയ്ക്കു പീവീസില്‍ പോയി......ഉസ്മാന്‍ കോയ സാര്‍ ഒരു മാതിരി ആക്കിയ സംസാരം.........

ചെക്കിംഗം ഉണ്ടായിരുന്നു.......

കുറെ പ്ലെയേഴ്സ് ഒടുക്കത്തെ റോല്..പന്ജാബികളും ഹരിയാനക്കാരും ....(പണ്ടേ എനിക്കതു പിടിക്കാറില്ല!)

NOVEMBER 8 2006

ഇന്നു ക്ലാസില്‍ അനുമോദനങ്ങളും ആശംസകളും.....

ആദ്യമായിട്ടാണ് അഖിലേന്ത്യ മത്സരത്തിനു പോവുന്നത്!

സ്കൂളിനു വേണ്ടി അവസാനത്തേതും!

രാത്രി ഏഴു മണിക്കു ഭക്ഷണം കഴിച്ചു ഒരു മണിക്കൂറിനു ശേഷം എട്ടാം നംബര്‍ ബസ്സില്‍ കയറി മംമ്പാട്ട്ക്കു പുറപ്പെട്ടു(കുലുങ്ങി മടുത്തു!)

രാത്രി പത്തു മണിക്കു അവിടെ എത്തി.....

കുറച്ച് വെള്ളം കുടിച്ചു......പോയി ഉറങ്ങി.

Saturday, April 7, 2007

NOVEMBER 7 2006



കാല്‍ മുട്ടിനു പരിക്കു ഭേതമായിട്ടില്ല CALF MUSCLE ന് വേദന.

ക്യാമ്പു നടന്നതു auditorium ത്തില്‍ വെച്ചായിരുന്നു

ഡ്രബിളിംഗ് പിഴവ് പതിവായിക്കെണ്ടിരിക്കുന്നു.

വൈകുന്നേരം കളിക്കാനിറങ്ങിയപ്പം എന്തോ ഒരു ക്ഷീണം !

ആദ്യം മുക്കിക്കിക്കളിച്ചു.. (പക്ഷെ പെട്ടെന്നു സാറു പ്രത്യക്ഷപ്പെട്ടപ്പം നന്നായിക്കളിക്കേണ്ടി വന്നു........!)

നാളെ അഖിലേന്ത്യ CBSE മത്സരത്തിനു പോവണം.... 9 മണി വരെ ക്യാമ്പുണ്ടായിരിക്കും....

NOVEMBER 5 2006

ഇന്നു സുപ്രധാന ദിനം

കളിയുണ്ട് , പഴയ കളിക്കാരും ഇപ്പോഴത്തെ കളിക്കാരും തമ്മില്‍!

വൈകുന്നേരം എല്ലാവരെയും കണ്ടപ്പം ഹരം തോന്നി.

റജബ്,അനൂപ് അങ്ങനെ പലരും.............

മന്‍സൂറിന്‍റ ഗോളിനു മറുപടിയായി റജബിന്‍റെ ഗോള്‍!( Score 1-1)